ലാപ്ടോപ്പ് ഷോപ്പിംഗ് അനുഭവം ലളിതമാക്കാൻ ആമസോണ്‍ ‘സ്മാര്‍ട്ട് ചോയിസ് ലാപ്ടോപ്പ്സ്’ സ്റ്റോര്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: ആമസോൺ ഇന്ത്യ ഇന്ന് “സ്മാർട്ട് ചോയ്‌സ് ലാപ്‌ടോപ്പ്സ്” സ്റ്റോർ - ഒരു ലാപ്‌ടോപ്പ് തിരയുന്നവർക്ക് ഷോപ്പിംഗ് അനുഭവം ലളിതമാക്കാൻ ലക്ഷ്യമിടുന്ന ഒരു പ്രത്യേക പ്ലാറ്റ്‌ഫോം- പ്രഖ്യാപിച്ചു. ഈ പുതിയ കസ്റ്റമര്‍ സംരംഭത്തിലൂടെ, ലാപ്‌ടോപ്പ് വാങ്ങുമ്പോൾ അറിഞ്ഞ്, ബോധ്യത്തോടെ തീരുമാനം എടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയാണ് ആമസോണ്‍.ഇന്‍ ലക്ഷ്യമിടുന്നത്.

Advertisment

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, ഒരു ലാപ്‌ടോപ്പ് വാങ്ങുക എന്നത് സങ്കീർണ്ണമായ തീരുമാനമാണ്, ഓപ്ഷനുകൾ അനവധിയുണ്ട്, വാങ്ങുമ്പോൾ വൈവിധ്യമാർന്ന ഫീച്ചറുകൾ കണക്കിലെടുക്കുകയും വേണം.

ഈ പ്രക്രിയ ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമാണ്, ഇത് പലർക്കും പിരിമുറുക്കത്തിന് കാരണമായെന്നും വരും. ഉപഭോക്താവിന് ഗുണകരമായ സമീപനത്തോടെ, ആമസോൺ ഇന്ത്യ ഈ പ്രയാണം ലളിതമാക്കുകയും ലാപ്‌ടോപ്പ് വാങ്ങൽ സുഗമവും അനായാസവും ആക്കുകയും ചെയ്യുന്നു.

Advertisment