സാംസങ് ഗാലക്സി എ73 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു; 8ജിബി+128ജിബി വേരിയന്റിന് 41999 രൂപയും 8ജിബി+256ജിബി വേരിയന്റിന് 44999 രൂപയുമാണ് വില

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ്, ഗാലക്സി എ73 5ജി പുറത്തിറക്കി. 120ഹെട്സ് റിഫ്രഷ് നിരക്ക് ഉള്ള സൂപ്പർ അമോഎല്‍ഇഡി+ ഡിസ്‌പ്ലേ, 108എംപി ഒഐഎസ് (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) ക്യാമറ, ഐപി67 റേറ്റിംഗ് എന്നിവയുൾപ്പെടെ പ്രീമിയം സവിശേഷതകളുമായാണ് മുൻനിര ഫോണായ ഗാലക്സി എ73 5ജി വരുന്നത്.

Advertisment

ഗാലക്സി എ73 5ജി 8ജിബി +128ജിബി വേരിയന്റിന് 41999 രൂപയും 8ജിബി +256ജിബി വേരിയന്റിന് 44999 രൂപയുമാണ് വില.

ഗാലക്സി എ73 5ജി മുൻകൂട്ടി റിസർവ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വെറും 499 രൂപയ്ക്ക് 6990 രൂപ വിലയുള്ള ഗാലക്സി ബഡ്സ് ലൈവ് (ഗാലക്സി ബഡ്സ് ലൈവ്) സ്വന്തമാക്കാം. ഒരു പ്രത്യേക ആമുഖ ഓഫറായി സാംസങ് ഫിനാന്‍സ് +, ഐസിഐസിഐ ബാങ്ക് കാർഡുകൾ അല്ലെങ്കിൽ എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ വഴി ഉപഭോക്താക്കൾക്ക് 3000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ലഭിക്കും.

Advertisment