കിയ ഇന്ത്യ അവതരിപ്പിക്കുന്നു റിഫ്രെഷ്ഡ് സെല്‍റ്റോസും സോണറ്റും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: രാജ്യത്ത് അതിവേഗം വളര്‍ച്ച കൈവരിക്കുന്ന കാർ നിർമ്മാതാക്കളായ കിയ ഇന്ത്യ, അതിന്‍റെ ഏറ്റവും ജനപ്രീതി ആര്‍ജ്ജിച്ച കിയ സെൽറ്റോസ്, കിയ സോണെറ്റ് എന്നിവയുടെ റിഫ്രെഷ്ഡ് വെര്‍ഷനുകള്‍ ലോഞ്ച് ചെയ്യുന്നതായി ഇന്ന് പ്രഖ്യാപിച്ചു.

ഈ പുതുക്കിയ വെര്‍ഷനുകള്‍ ഇപ്പോൾ വിവിധ അപ്‌ഡേറ്റുകളും, ഈ രണ്ട് പ്രോഡക്ടുകളുടെയും മൂല്യം കൂടുതൽ മെച്ചപ്പെടുത്തുന്ന അധിക ഫീച്ചറുകളും സഹിതമാണ് ലഭിക്കുന്നത്. കൂടാതെ, ഉയർന്ന വേരിയന്‍റുകളിൽ നിലവിലുള്ള പല ഫീച്ചറുകളും ഇപ്പോൾ ലോവര്‍ വേരിയന്‍റുകളിലും സജ്ജമാണ്.

publive-image

സുരക്ഷക്ക് കൂടുതൽ ഊന്നല്‍ നല്‍കിക്കൊണ്ട്, കിയ ഇന്ത്യ ഇപ്പോൾ 4 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നു, പുതിയ സെൽറ്റോസിലും പുതിയ സോണെറ്റിലും സൈഡ് എയർബാഗുകൾ ചേർത്ത് എല്ലാ ലോവര്‍ വേരിയന്‍റുകളിലും സ്റ്റാൻഡേർഡ് ആക്കി. കിയ സെൽറ്റോസിന്‍റെയും കിയ സോണെറ്റിന്‍റെയും പുതുക്കിയ വെര്‍ഷനുകളില്‍ 'ഇംപീരിയൽ ബ്ലൂ', 'സ്പാർക്ലിംഗ് സിൽവർ'എന്നീ രണ്ട് പുതിയ നിറങ്ങൾ അവതരിപ്പിക്കുമെന്നും കിയ ഇന്ത്യ പ്രഖ്യാപിച്ചു.

publive-image

വാഹനങ്ങൾ അതിന്‍റെ ഉപഭോക്താക്കൾക്ക് വിപുലമായ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിനായി പൂർണ്ണമായും നവീകരിച്ച കിയ കണക്ട് ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. പുതുക്കിയ കിയ സെൽറ്റോസിൽ ഡീസൽ എഞ്ചിനുമായി ജോടിയാക്കിയ ഇന്ത്യയിലെ ഫസ്റ്റ്-ഇൻ-ഇന്‍റലിജന്‍റ് മാനുവൽ ട്രാൻസ്മിഷൻ (ഐഎംടി)ടെക്നോളജിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Advertisment