/sathyam/media/post_attachments/NzGft9pg3zlxoco03bHR.jpg)
സാധാരണക്കാർക്ക് ഇംഗ്ലീഷിൽ സംസാരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനഃശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം കണ്ടെത്തി സമൂഹശ്രദ്ധ നേടിയ ബാബാ അലക്സാണ്ടർ തന്റെ വിളിപ്പേര് ഔദ്യോഗിക പേരായി സ്വീകരിച്ചു. ഇന്ത്യാ ഗവണ്മെന്റിന്റെ ഗസറ്റിൽ പരസ്യപ്പെടുത്തിയാണ് പേര് മാറ്റിയതെന്ന് ബാബ അലക്സാണ്ടർ പറഞ്ഞു.
താൻ ആവിഷ്കരിച്ച ബാബാ ഈസി ഇംഗ്ലീഷ് എന്ന പ്രോഗ്രാം ജനങ്ങൾ ഇഷ്ടപ്പെടുകയും അവർ അലക്‌സാണ്ടറായ തന്നെ ബാബ അലക്സാണ്ടർ എന്ന് വിളിച്ചുവരുന്നതായും, അതിനാലാണ് തന്റെ വിളിപ്പേര് ഔദ്യോഗിക പേരായി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പ്രോഗ്രാമിൽ ചേരുന്നവരെല്ലാം മനസുകൊണ്ട് കുട്ടികളാകണമെന്നും, അതവരെ ഓർമ്മിപ്പിക്കാനായാണ്, കുട്ടികളെ ബഹുമാനപുരസ്സരം അഭിസംബോധനചെയ്യുന്ന 'ബാബ' എന്ന പേര് താൻ ആവിഷ്കരിച്ച ബാബാ ഈസി ഇംഗ്ലീഷ് എന്ന പ്രോഗ്രാമിന് നൽകിയതെന്നും ബാബ അലക്സാണ്ടർ പറഞ്ഞു.
ഭാഷ സംബന്ധമായ നവീന ആശയങ്ങൾ വികസിപ്പിക്കുകയും പല കോടി ആളുകളിലേക്ക് അവ എത്തിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
തന്റെ പ്രോഗ്രാമിൽ ചേരുന്നവർക്ക് ദിവസേനയുള്ള പാഠങ്ങളും പ്രവർത്തനങ്ങളും വാട്സാപ്പിലൂടെ നേരിട്ട് കൈമാറുമെന്നും, എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക് 2.30 മുതൽ 5.30 വരെ തത്സമയ ക്ലാസുകളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സൂം മാദ്ധ്യമത്തിലൂടെ 2021 സെപ്തംബർ 5 ന് യുട്യൂബിൽ നടത്തിയ അദ്ദേഹത്തിന്റെ ലൈവ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്, ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ചിരുന്നു.
നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻ സി ഡി സി) മാസ്റ്റർ ട്രെയിനറും ഗ്ലോബൽ ഗുഡ് വിൽ അംബാസിഡറുമാണ് മലയാളിയായ ബാബ അലക്സാണ്ടർ.
ഈ സൗജന്യ ഓൺലൈൻ ട്രെയിനിംഗ് പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്നവർ 08129821777 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. ചേരുന്നതിന് പ്രായപരിധിയോ, വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ല.
കൂടുതൽ വിവരങ്ങൾ എന്‍സിഡിസി വെബ്സൈറ്റിലുമുണ്ട്: https://ncdconline.org/
ബാബാ അലക്സാണ്ടറുടെ എഫ്ബി പേജിലും കൂടുതൽ വിവരങ്ങൾ കൊടുത്തിട്ടുണ്ട്. പേജ് ലിങ്ക്: https://www.facebook.com/babaalexander0
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us