മലയാളമണ്ണിൻ്റെ എക്കാലത്തേയും പ്രിയപ്പെട്ട ഭാവഗായകന്‍ പി. ജയചന്ദ്രൻ്റെ ഭാവതീവ്രമായ ആലാപനഭംഗി അപ്പാടെ ആവാഹിച്ചൊരുക്കിയ, 'കര്‍ണ്ണികാരവനത്തിലെ തേന്‍കുരുവി'യെന്ന ഗാനം ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി, ഏപ്രില്‍ 13 ന് റിലീസ് ചെയ്‌തു.
മേട മാസത്തിൻ്റെയും വിഷുവിൻ്റെയും കര്‍ണ്ണികാരപ്പൂക്കളുടേയും വിഷുപ്പക്ഷിയുടെയും ഗ്രാമഭംഗിയെ ആവാഹിച്ച് കെ.ഡി. ഷൈബു മുണ്ടയ്ക്കല്‍ ഒരുക്കിയ ലളിതസുന്ദരപദങ്ങളെ സംഗീതംനല്‍കി ചിട്ടപ്പെടുത്തിയത് അജയ് തിലകാണ്. വിസ്‌മയാസ് മാക്‌സ് ആണ് ഈ മലയാള സംഗീത ആല്‍ബത്തിൻ്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.