/sathyam/media/post_attachments/7gN7aX0IpzO29zkT2tAw.png)
കൊച്ചി:കൂട്ടായപ്രവർത്തനവും പഠനവും എളുപ്പമാക്കുന്ന നൂതന ഓഡിയോ സാങ്കേതികവിദ്യയുടെ കാര്യത്തിൽ ആദ്യ പരിഗണനയായ സെൻഹൈസർ, മൈക്രോസോഫ്റ്റ് ടീംസിനായി സർട്ടിഫൈഡ് ഇന്റലിജന്റ് സ്പീക്കറായ, ടീംകണക്റ്റ് ഇന്റലിജന്റ് സ്പീക്കർ പ്രഖ്യാപിച്ചു.
ടീംകണക്റ്റ് ഇന്റലിജന്റ് സ്പീക്കറിന്റെ സഹായത്താൽ, പങ്കെടുക്കുന്നവർ പുറമെ നിന്നായാലും റൂമിൽത്തന്നെയോ ആയാലും, 10 പേർക്ക് വരെയുള്ള സ്‌മാർട്ട്, ഫോക്കസ്ഡ്, ഇൻക്ലൂസീവ് മീറ്റിംഗുകളെ സപ്പോർട്ട് ചെയ്യുന്നതിനുള്ള ഒരു പരിഹാരം സെൻഹൈസർ നൽകുന്നു.
ഏഴ് സംയോജിത ബീംഫോർമിംഗ് മൈക്രോഫോണുകൾ ഉൾക്കൊള്ളുന്ന മികവുറ്റ ശബ്‌ദ നിലവാരം 3.5 മീറ്റർ അകലെ വരെ ചുറ്റിലുമെത്തിക്കുന്നതുമായ ഒരു ഓമ്‌നിഡയറക്ഷണൽ സ്പീക്കറാണ് ഇതിന്റെ സവിശേഷത.
ഈ ഇന്റലിജന്റ് സ്പീക്കറിന്റെ സഹായത്താൽ, മൈക്രോസോഫ്റ്റ് ടീംസ് സ്വയമേവ തത്സമയമുള്ള മീറ്റിംഗ് ട്രാൻസ്‌ക്രിപ്റ്റ് നൽകുന്നു, അതോടൊപ്പം ശബ്ദം എൻറോൾ ചെയ്‌തിട്ടുണ്ടെങ്കിൽ, സംസാരിക്കുന്ന വ്യക്തികളുടെ പേരുകൾ തിരിച്ചറിയുകയും ചെയ്യും. വിദൂരത്തുള്ളവരും കേൾക്കാൻ ബുദ്ധിമുട്ടുള്ളവരുമായ മീറ്റിംഗ് പങ്കാളികൾക്ക് ഇത് തനതായ ഒരു മീറ്റിംഗ് അനുഭവം നൽകുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us