വിഷുവിന്റെ പടക്കവും ഈസ്റ്ററിന്റെ കയ്പുനീരും; സോഷ്യൽ മീഡിയയിൽ വൈറലായി ബോചെയുടെ വിഷു-ഈസ്റ്റർ ആഘോഷം... വീഡിയോ കാണാം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

സോഷ്യൽ മീഡിയയിലെയും ട്രോളുകളിലെയും താരമാണ് ബോബി ചെമ്മണൂർ. അഭിമുഖങ്ങളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ബോചെ ഒരോ വിശേഷാവസരങ്ങളും ആഘോഷമാക്കാനും മടിക്കാറില്ല. വിഷുവും ദുഖവെള്ളിയും ഒന്നിച്ചെത്തിയ ദിവസമായിരുന്നു മലയാളികൾക്ക് ഏപ്രിൽ 15, ആ സവിശേഷ ദിവസം ബോചെ ആഘോഷിച്ചതും അൽപ്പം രസകരമായാണ്.

കർത്താവിനെ കുരിശിലേറ്റിയ ദുഖവെള്ളിയുടെ ഓർമകളിൽ കയ്പനീരു കുടിച്ച് ദുഖം പ്രകടിപ്പിച്ചും വിഷുവിന്റെ ഓർമകളിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമൊക്കെയായിരുന്നു ബോചെയുടെ വിഷു ആഘോഷം.

മാലപടക്കം അരയിൽ കെട്ടി ഓടുന്നതും കത്തിച്ചെറിഞ്ഞ ചക്രത്തിന്റെ പിന്നാലെ ഓടുന്നതുമൊക്കെ വീഡിയോയിൽ കാണാം. 'ഒരിടത്ത് മരണം, ഒരിടത്ത് ആഘോഷം, സത്യത്തിൽ ഞാൻ അൽപ്പം കൺഫ്യൂസ്ഡ്' ആണ് എന്നാണ് ബൊച്ചെ പറയുന്നത്.
എന്തായാലും പതിവുപോലെ, ബോച്ചെയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

“കടലിനെ ഇക്കിളിയാക്കി തിരമാല ഉണ്ടാക്കുന്ന ടീമാണ്, ബോചെ ഉയിർ” എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. "എന്റെ പൊന്ന് അണ്ണാ നിങ്ങളെ കൊണ്ട് തോറ്റല്ലോ, കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സിന്റെയും ഡിസി അവന്തിയുടെയും നടുവിലൂടെ അരക്കിലോ മാലപ്പടക്കം അരപ്പട്ടയിൽ കെട്ടി അറഞ്ചം പുറഞ്ചം ഓടാൻ ഒരു റേഞ്ചൊക്കെ വേണം, ജനിക്കാണേൽ നിങ്ങളായിട്ട് ജനിക്കണം, അല്ലേൽ ജനിക്കരുത്, വല്ലാത്തൊരു മനുഷ്യൻ തന്നെ, എന്റെ ഗഡി ഇങ്ങളെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നവരെ വേണം ആദ്യം പറയാൻ, ആ അരപ്പട്ട കെട്ടി ഓടിയ സീൻ കണ്ടപ്പോ ഇമ്മടെ സലിംക്ക സിഐഡി മൂസയിൽ ഓടിയ പോലെ ഉണ്ടായിരുന്നു” എന്നിങ്ങനെ പോവുന്നു കമന്റുകൾ.

https://www.facebook.com/watch/?v=404930281463140

Advertisment