/sathyam/media/post_attachments/aEU1gfFZwxvNKmJPfGY7.jpg)
കൊച്ചി: ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ റീട്ടെയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഇന്ത്യ യമഹ മോട്ടോര്‍ കൊച്ചിയില്‍ തങ്ങളുടെ രണ്ടാമത്തെ ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.
പെരിങ്ങാട് മോട്ടേഴ്‌സിന്റെ ബാനറിനു കീഴില്‍ അവതരിപ്പിച്ച ഇവിടെ സമ്പൂര്‍ണ വില്‍പന, സര്‍വീസ്, സ്‌പെയറുകള്‍ എന്നിവ അടക്കമുള്ള 3 എസ് സൗകര്യങ്ങളാവും ലഭ്യമാകുക. യമഹയുടെ ആവേശവും സ്റ്റൈലും സ്‌പോര്‍ട്ടിനെസും വിളംബരം ചെയ്യുന്ന വിധത്തിലുള്ള ആശയങ്ങളുമായി 1451 ചതുരശ്ര അടിയിലാണ് ഈ ഷോറൂം.
ഉപഭോക്തൃ കേന്ദ്രീകൃതമായ അനുഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യമഹയുടെ ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകള്‍ ഈ സമൂഹത്തിന്റെ അനുഭൂതി ലഭ്യമാക്കുന്നതും ബ്രാന്‍ഡിന്റെ മൂല്യങ്ങളുമായി ബന്ധപ്പെടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നതുമാണ്.
/sathyam/media/post_attachments/UEjcr69JbhEc2saRCNG6.jpg)
ആഗോള മോട്ടോര്‍സ്‌പോര്‍ട്ട്‌സില്‍ യമഹയുടെ പങ്കും അതിന്റെ പാരമ്പര്യവും ഉയര്‍ത്തിക്കാട്ടുന്നതാണ് ബ്ലൂ സ്‌ക്വയറിന്റെ രൂപകല്‍പന. റേസിങ് രംഗത്തെ ബ്രാന്‍ഡിന്റെ ഡിഎന്‍എ ആണ് ബ്ലൂ വഴി ചൂണ്ടിക്കാട്ടുന്നത്.
യമഹയുടെ ലോകത്തേക്കുള്ള പ്രവേശനമാണ് സ്‌ക്വയര്‍ വഴി വ്യാഖ്യാനിക്കുന്നത്. യമഹയുടെ ബ്രാന്‍ഡിന്റെ റേസിങ് ഡിഎന്‍എ നീല പശ്ചാത്തലത്തിലുള്ള ഇന്റീരിയറുകളിലൂടെ ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ദൃശ്യഭംഗിയുള്ള ആകര്‍ഷകമായ ബോര്‍ഡര്‍ലൈന്‍ ഔട്ട്‌ലെറ്റിന്റെ പുറംഭാഗത്തുമുണ്ട്.