കൊച്ചി:ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ ഫോണ്‍പേ, ഇന്ന് അക്ഷയ തൃതീയ ആഘോഷ വേളയിൽ അതിശയകരമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ഉത്സവ സീസണിൽ ഫോണ്‍പേ ആപ്പ് വഴി വാങ്ങുന്ന സ്വർണ്ണത്തിലും വെള്ളിയിലും അതിശയകരമായ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു.
ഉപഭോക്താക്കൾക്ക് ആപ്പ് മുഖേന ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ള 24കെ സ്വർണം വാങ്ങാം, ഒന്നുകിൽ അവ ബാങ്ക് ഗ്രേഡ് ഇൻഷ്വർ ചെയ്ത ലോക്കറുകളിൽ സ്റ്റോറേജ് ബുദ്ധിമുട്ടുകളോ ചാർജ്ജുകളോ ഇല്ലാതെ സൂക്ഷിക്കാം, അല്ലെങ്കിൽ വിശാലമായ ഡിസൈൻ ഓപ്ഷനുകളിൽ നിന്ന് സ്വർണ്ണ നാണയങ്ങൾ അല്ലെങ്കിൽ ബാറുകളുടെ രൂപത്തിൽ ഡെലിവറി നേടാം.
ഓഫർ കാലയളവിൽ സ്വർണം വാങ്ങുമ്പോൾ അവർക്ക് 2,500 രൂപ വരെ ക്യാഷ്ബാക്ക്* ലഭിക്കും. വെള്ളി നാണയങ്ങളോ ബാറുകളോ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 250 രൂപ വരെ ക്യാഷ്ബാക്ക്* ആസ്വദിക്കാം. ഈ പരിമിതകാല ഓഫർ 2022 മെയ് 3 വരെ മാത്രമായിരിക്കും.