കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റൽ സേവന വിഭാഗമായ ജിയോ ലിമിറ്റഡും ഫയൽ സ്റ്റോറേജ് ആൻഡ് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഡിജിബോക്സും ഒന്നിക്കുന്നു. സെറ്റ്-ടോപ് ബോക്സിലെ സ്റ്റോറേജ് ആവിശ്യകത വികസിപ്പിക്കുന്നതിനും ഏകീകരിക്കുന്നതിനുമാണ് ധാരണ.
ഈ സഹകരണത്തോടെ നിലവിലുള്ള 20ജിബിക്ക് പുറമെ ക്ലൗഡ് സ്റ്റോറേജിൽ 10ജിബിയുടെ അധിക സ്പേസ് ഉപഭോക്താക്കൾക്ക് ലഭിക്കും. ജിയോ ഫോട്ടോസ് അപ്ലിക്കേഷൻ ഉപയോഗിച്ചു ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാം. ജിയോ സെറ്റ്-ടോപ്പ് ബോക്‌സ് ഉപയോക്താക്കൾക്ക് അവരുടെ ഡിജിബോക്‌സ് അക്കൗണ്ട് ജിയോഫോട്ടോസ് ആപ്പിലേക്ക് ചേർക്കുക വഴി ക്ലൗഡ് സ്റ്റോറേജിൽ സുരക്ഷിതമായി ഫോൾഡറുകളുണ്ടാക്കാൻ കഴിയും.
ജിയോ പ്ലാറ്റുഫോമുമായുള്ള ഡിജിബോക്സിൻറെ സഹകരണം ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഡിജിബോക്‌സ് സിഇഒ അർണാബ് മിത്ര പറഞ്ഞു. ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളുടെ ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്താൻ ജിയോയുമായുള്ള സഹകരണം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ നിർമിത സ്റ്റോറേജ് പ്ലാറ്റ്ഫോമായ ഡിജിബോക്‌സ് 2020ലാണ് രൂപീകരിക്കുന്നത്.