/sathyam/media/post_attachments/4Kv2FeJM4fRmvObUlZOo.jpg)
കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2022 ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ 5,591 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 3,345 കോടി രൂപയായിരുന്നു.
2022 ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ പരിരക്ഷാ പദ്ധതികളുടെ പുതിയ പ്രീമിയം 63 ശതമാനം വര്‍ധിച്ച് 695 കോടി രൂപയിലെത്തി. ഈ ത്രൈമാസത്തിലെ കമ്പനിയുടെ അറ്റാദായം 18 ശതമാനം വര്‍ധനവോടെ 263 കോടി രൂപയിലെത്തി.