കൊച്ചി : പ്രായമായവര്‍ എങ്ങനെ വീടിന്റെ മുകളിലെത്തെ നിലയിലേക്ക് പോകും ? സ്വന്തം വീടിൻ്റെ മുകളിലത്തെ നില ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കാരണവന്മാർ നിരവധി. സാധാരണക്കാരെ പലപ്പോഴും ഏറെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണിത്. അംഗവൈകല്യമുള്ളവരാണെങ്കില്‍ ഇത് പലപ്പോഴും ആശങ്കയിലേക്കും പോകാറുണ്ട്.
ഇതിനൊരു പരിഹാരമായി മാറുകയാണ് സ്റ്റെയര്‍ ലിഫ്റ്റുകള്‍. സ്റ്റെയര്‍ ലിഫ്റ്റുകളുകള്‍ പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും ഏറെ പ്രയോജനപ്രദമാണ്. പരസഹായമില്ലാതെ ഇതുവഴി അവർക്ക് സ്വയം മുകളിലേക്ക് പോകാനാകും.
നിലവിലെ സ്‌റ്റെയര്‍ കേസിന് യാതൊരു മാറ്റവും വരുത്താതെ സ്‌റ്റെയര്‍ ലിഫ്റ്റുകള്‍ സ്ഥാപിക്കാനാകും എന്നതാണ് പ്രത്യേകത.
സൈഡില്‍ പ്രത്യേകമായി പിടിപ്പിക്കുന്ന റെയിലിലൂടെയാണ് സ്റ്റെയര്‍ലിഫ്റ്റ് സ്റ്റെയര്‍ കേസിലൂടെ നീങ്ങുക. 700 മില്ലീമീറ്ററില്‍ കുറയാത്ത വീതിയുള്ള ഏതു തരം സ്റ്റെയര്‍കേസിലും സ്ഥാപിക്കാന്‍ കഴിയുന്ന സ്റ്റെയര്‍ലിഫ്റ്റുകള്‍ റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളിലാണ് പ്രവര്‍ത്തിക്കുന്നത്.
ബാറ്ററികള്‍ പാര്‍ക്കിംഗ് സ്ഥാനത്ത് സ്വയം റീചാര്‍ജ് ചെയ്യാനുമാകും. ഇതുവഴി പവര്‍കട്ട് സമയത്തും സ്റ്റെയര്‍ലിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കാം.
പ്രത്യേകം സീറ്റ് ബെല്‍റ്റുകളും സ്റ്റെയര്‍ ലിഫ്റ്റിനുണ്ട്. ഇടയ്ക്ക് എന്തെങ്കിലും തടസ്സമുണ്ടായാല്‍ സ്വയം നില്‍ക്കുന്ന സുരക്ഷാ സംവീധാനവും സ്റ്റെയര്‍ ലിഫ്റ്റിനുണ്ട്. സ്റ്റെയര്‍ലിഫ്റ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് നിയമപരമായ അംഗീകാരങ്ങളോ ലൈസന്‍സോ ആവശ്യമില്ല.
ഹോളണ്ട് ആസ്ഥാനമായുള്ള 140 വര്‍ഷം പഴക്കമുള്ള സ്‌റ്റെയര്‍ ലിഫ്റ്റ് കമ്പനിയായ ഹാന്‍ഡികെയറാണ് ഈ സ്റ്റെയര്‍ ലിഫ്റ്റുകള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ ഹാന്‍ഡികെയര്‍ സ്റ്റെയര്‍ ലിഫ്റ്റുകളുടെ വിപണനവും സര്‍വീസും ചെയ്യുന്നത് കോട്ടയം പാലാ സ്വദേശിയായ മലയാളി വ്യവസായി രാജു ജോസഫ് പുലിക്കുന്നേൽ നേതൃത്വം നൽകുന്ന ആര്‍ഡിങ് ഇന്ത്യ എന്ന സ്ഥാപനമാണ്.
30 വര്‍ഷത്തെ പാരമ്പര്യമുള്ളതാണ് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ആര്‍ഡിങ് ഇന്ത്യ. ഇന്ത്യയിലൂടനീളം അനവധി സ്റ്റെയര്‍ലിഫ്റ്റുകള്‍ ഇതിനകം കമ്പനി സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി വീടുകളിലും ഇത്തരം സ്റ്റെയര്‍ലിഫ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ആര്‍ഡിങ് ഇന്ത്യ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക : https://stairliftsindia.co.in/
Phone:
+91-9844877773,
+91-9448290630