സീറോ മലബാർ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ്‌ അമ്പത് രാജ്യങ്ങളിൽ കമ്മിറ്റി രൂപീകരിച്ചു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

സീറോ മലബാർ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ്‌ അമ്പത് രാജ്യങ്ങളിൽ കമ്മിറ്റി രൂപീകരിച്ചു. കത്തോലിക്ക കോൺഗ്രസ്‌ ആഫ്രിക്കൻ സമ്മേളനത്തിൽ ഗ്ലോബൽ ഭാരവാഹികളും ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.

Advertisment

publive-image

ഉഗാണ്ട, സൗത്ത് ആഫ്രിക്ക, കെനിയ, സീഷേൽസ്, സാമ്പിയ, ഘാന, ബോട്സ്വാന, ഈജിപ്ത്, നൈജിരിയ എന്നീ രാജ്യങ്ങളിൽ സമിതകൾ രൂപീകരിച്ചതോടെ അമ്പത് രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു.

publive-image

കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം ആഫ്രിക്കൻ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിനോട് വളരെ സാമ്യമുള്ള പ്രകൃതിയും കൃഷി രീതികളുമുള്ള ഉഗാണ്ട ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസ്‌ ശക്തിപെടുമ്പോൾ സമുദായത്തിന് മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

publive-image

അമ്പതാമത്തെ രാജ്യമായ നൈജിരിയായിലെ കത്തോലിക്ക കോൺഗ്രസ്‌ പ്രസിഡന്റ്‌ ഡോ വിൻസെന്റ് പാലത്തിങ്കലിന്റെ നേതൃത്വത്തിലുള്ള സമിതിയെ വികാരി റവ ഫാ ജോർജ് നെടുമറ്റം വി സി മുഖ്യപ്രഭാഷണത്തിൽ അഭിനന്ദിച്ചു. റവ ഫാ ജോസഫ് ഇലഞ്ഞിക്കാൽ വി സി സാമ്പിയ കാത്തോലിക്ക കോൺഗ്രസ്‌ പ്രസിഡന്റ്‌ നവീൻ വർഗീസിന് ആയുഷ്കാല അംഗത്വം നൽകി ആഫ്രിക്കൻ ക്യാമ്പയിൻ തുടക്കം കുറിച്ചു.

കത്തോലിക്ക കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ വര്ഗീസ് തമ്പി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഉഗാണ്ട കത്തോലിക്ക കോൺഗ്രസ്‌ പ്രസിഡന്റ്‌ പ്രൊ കെ എം മാത്യു, റവ ഫാ അഭിലാഷ് ആന്റണി വി സി,ഗ്ലോബൽ ഭാരവാഹികളായ ജോമി മാത്യു, അഡ്വ പി റ്റി ചാക്കോ, ജോളി ജോസഫ്, ഡെന്നി കൈപ്പനാനി, രഞ്ജിത് ജോസഫ്,ജോബി നീണ്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.

ടോണി ജോസഫ് കെനിയ,ബിനോയ്‌ തോമസ് റുവാണ്ട,ജോയിസ് അബ്രഹാം-സീഷെൽസ്, റോണി ജോസ് -സൗത്ത് ആഫ്രിക്ക, ജോസ് അക്കര ഉഗാണ്ട, ബിജു ജോസഫ് ഘാന, ആന്റണി ജോസഫ് ബോട്സ്വാന, ജോൺസൻ തൊമ്മാന ഈജിപ്ത്, ഷാജി ജേക്കബ് നൈജീരിയ തുടങ്ങിയവർ അതാതു രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസിന് നേത്രത്വം നൽകും.

Advertisment