കാലടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. മഹാരാഷ്്രട നബി മുംബൈ ഐരോളി കോംപ്ലക്‌സ് ജുപീറ്റര്‍ കിഷോര്‍ വെനേറാം ചൗധരി(34)യാണ് അറസ്റ്റിലായത്. സംഭവത്തില്‍ മുംബൈയില്‍ താമസിക്കുന്ന ഡല്‍ഹി, ഹരിയാന സ്വദേശികളായ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്.
നവംബറിലാണ് സംഭവം. അസര്‍ബൈജാനില്‍ റിഗ്ഗില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാറ്റൂര്‍ സ്വദേശി സിബിനില്‍നിന്ന് 1,25,000 രൂപ ഗൂഗിള്‍പേ വഴി വാങ്ങിയ ശേഷം ജോലി നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.
കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ സിബിന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ മറ്റൊരു തട്ടിപ്പ് കേസും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.