/sathyam/media/media_files/GUCDcDVNDOXSruITILVY.jpg)
കൊച്ചി: വായ്പാത്തുക പൂര്‍ണമായി തിരിച്ചടയ്ക്കുകയോ, തീര്‍പ്പാക്കുകയോ ചെയ്താല്‍ വായ്പയെടുത്തവര്‍ക്ക് അവരുടെ ആധാരം ഉടനടി തിരിച്ചുനല്‍കണമെന്ന നിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
ലോണ്‍ എടുത്തയാള്‍ വായ്പാത്തുക തിരിച്ചടച്ചാല്‍ 30 ദിവസത്തിനകം ഈടായി നല്‍കിയ മുഴുവന്‍ യഥാര്‍ത്ഥ രേഖകളും ഉടമയ്ക്ക് തിരിച്ചുനല്‍കണം. ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത മറ്റു ചാര്‍ജുകള്‍ നീക്കം ചെയ്യാനും ആര്‍.ബി.ഐ. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
വൈകുന്ന ഓരോ ദിവസത്തിനും 5,000 രൂപ നിരക്കില്‍ വായ്പക്കാരന് ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണം. ഡിസംബര്‍ ഒന്ന് മുതല്‍ ഇത്തരം കേസുകള്‍ക്ക് ആര്‍ബിഐയുടെ പുതിയ നടപടിക്രമങ്ങള്‍ ബാധകമായിരിക്കും.
ചെറുകിട ധനകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍, എന്‍.ബി.എഫ്.സികള്‍, ഉള്‍പ്പെടെ മുഴുവന്‍ വാണിജ്യ ബാങ്കുകള്‍ക്കും ആര്‍.ബി.ഐയുടെ ഈ നിര്‍ദ്ദേശം ബാധകമാണ്.
വായ്പകള്‍ അടച്ചുതീര്‍ത്ത് കഴിഞ്ഞാലും ഈട് നല്‍കിയ രേഖകള്‍ തിരികെ ലഭിക്കുമ്പോള്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ചില വായ്പ നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്നെന്ന് പരാതിയെത്തുടര്‍ന്നാണ് ആര്‍.ബി.ഐയുടെ നടപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us