തിരുവനന്തപുരം: സി.പി.എം. നേതാക്കളുടെ ഭാര്യമാരെ മോശപ്പെടുത്തുന്ന രീതിയില്‍ നവമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരേ സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എ.എ. റഹീമിന്റെ ഭാര്യ അമൃത റഹീമാണ് പരാതി നല്‍കിയത്.
ഫെയ്‌സ് ബുക്കിലെ ചിത്രങ്ങളെടുത്ത് മോശമായി ചിത്രീകരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഒരു വ്യാജ പ്രൊഫൈലില്‍ നിന്നാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നത്. മറ്റു സ്ത്രീകളുടേയും ചിത്രങ്ങള്‍ ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും പരാതിയിലുണ്ട്.