കൊച്ചി: നിപ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി.
കന്നിമാസ പൂജകള്‍ക്കായി ഞായറാഴ്ച നട തുറക്കാനിരിക്കെയാണ് നിര്‍ദേശം. ആവശ്യമായ കാര്യങ്ങളില്‍ ദേവസ്വം കമ്മിഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാന്‍ ആരോഗ്യ സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ശബരിമലയില്‍ തീര്‍ഥാടകരുടെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ 34,860 ബുക്കിങ്ങുകളാണ് കന്നിമാസ പൂജകള്‍ക്കായുള്ളത്. കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.