കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറംഗ കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡോ. ഹിമാന്‍ഷു ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് എത്തിയത്.
കലക്ടറുമായി കൂടിക്കാഴ്ച നടത്തിയ സംഘം ഗസ്റ്റ് ഹൗസില്‍ ആരോഗ്യ പ്രവര്‍ത്തരുമായി ചര്‍ച്ച നടത്തിയശേഷം മരുതോങ്കര സന്ദര്‍ശിക്കും. നിപ ബാധിച്ച് മരിച്ചവരുടെ വീടുകളും കേന്ദ്ര സംഘം പരിശോധിച്ച് മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. നിലവില്‍ രോഗം സ്ഥിരീകരിച്ച ആരുടെയും നില ഗുരുതരമല്ല.