പൊറോട്ടയും കറിയും കടം നല്‍കിയില്ല; ഭക്ഷണസാധനങ്ങളില്‍ മണ്ണു വാരിയിട്ടും പാത്രങ്ങള്‍ തല്ലിപ്പൊട്ടിച്ചും ഹോട്ടലില്‍ ക്രിമനല്‍ കേസ് പ്രതിയുടെ പരാക്രമം

 നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ പരുത്തുംപാറ സ്വദേശി അനന്തുവാണ് അക്രമണം നടത്തിയത്.  

New Update
35467

കൊല്ലം:  പൊറോട്ടയും കറിയും കടം നല്‍കാത്തതില്‍ പ്രകോപിതനായി ഹോട്ടലില്‍ ക്രിമിനല്‍ കേസ് പ്രതിയുടെ പരാക്രമണം. ഭക്ഷണസാധനങ്ങളില്‍ മണ്ണു വാരിയിട്ടും പാത്രങ്ങള്‍ തല്ലിപ്പൊട്ടിച്ചും ഇയാള്‍ ഭീകാരന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.  നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ പരുത്തുംപാറ സ്വദേശി അനന്തുവാണ് അക്രമണം നടത്തിയത്.  ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 

Advertisment

ഹോട്ടലില്‍ എത്തിയ അനന്തു പൊറോട്ടയും ബീഫ് കറിയും കടം നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍,  തങ്കപ്പന്‍ കടം നല്‍കില്ലെന്ന് പറഞ്ഞതോടെ അനന്തു പ്രകോപിതനായി. കടയിലിരുന്ന പാത്രങ്ങള്‍ അടിച്ചു തെറിപ്പിക്കുകയും പൊറോട്ട മാവിലും മറ്റ് ഭക്ഷണ വസ്തുക്കളിലും മണ്ണ് വാരിയിടുകയുമായിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയായ അനന്തു നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്.

Advertisment