ഇരിങ്ങാലക്കുട: കെ.എസ്.ഇ.ബി. ഓഫീസില്‍ മദ്യപിച്ചെത്തിയ ഓവര്‍സിയര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്‍ അടിച്ചു തകര്‍ത്തു.
സംഭവത്തില്‍ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന നമ്പര്‍ വണ്‍ സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ കോലഴി സ്വദേശി പട്ടത്ത് ജയപ്രകാശിനെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കരുവന്നൂര്‍ സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.എസ്. സാജുവിന്റെ കാറാണ് ജയപ്രകാശ് അടിച്ചു തകര്‍ത്തത്. ഓവര്‍സീയര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ആളുമാറി കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു.