New Update
/sathyam/media/media_files/Q5nHUuO3NRT9n6Mk15iD.jpg)
കൊല്ലം: കൊട്ടിയത്ത് വന്‍ രാസലഹരി വേട്ട. 72 ഗ്രാം എം.ഡി.എം.എയുമായി ബി.ഡി.എസ്. വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുവള്ളി സ്വദേശി നൗഫലാണ് പിടിയിലായത്. കൊല്ലത്തെ മെഡിക്കല്‍ വിദ്യാഥികള്‍ക്ക് രാസലഹരി എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാനിയായ നൗഫല്‍ ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.
Advertisment
ഇന്നലെ പുലര്‍ച്ചെ അന്തര്‍ സംസ്ഥാന ബസില്‍ ഇയാള്‍ ബംഗളുരുവില്‍ നിന്ന് മയക്കുമരുന്നുമായി കൊട്ടിയത്തേക്ക് എത്തുമെന്ന് ഡാന്‍സാഫ് ടീമിന് വിവരം ലഭിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ കൊട്ടിയം ജങ്ഷനില്‍ പ്രതിക്കായി കാത്തുനിന്ന അന്വേഷണ സംഘം ബസില്‍ നിന്നിറങ്ങിയയുടന്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ മറ്റ് ചിലര്‍ക്കും കേസില്‍ പങ്കുണ്ടെന്നാണ് പ്രതിയുടെ മൊഴി. ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us