New Update
/sathyam/media/media_files/RIRYjhUKc6nzbQnOov8Z.png)
കൊല്ലം: ശക്തമായ മഴയെത്തുടര്‍ന്ന് തെന്മല ഡാമിന്റെ ഷട്ടര്‍ ചൊവ്വാഴ്ച്ച തുറക്കും. ഉച്ചയ്ക്ക് 12 മൂന്ന് ഷട്ടര്‍ 30 സെന്റീമീറ്റര്‍ വീതം തുറന്ന് അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
Advertisment
110.69 മീറ്ററാണ് തെന്മല ഡാമില്‍ ഇന്ന് രേഖപ്പെടുത്തിയ ജലനിരപ്പ്. ഡാമിലെ പരമാവധി ജലനിരപ്പ് 115.82 മീറ്ററാണ്. 392.42 ദശലക്ഷം ക്യുബിക് മീറ്ററാണ് നിലവില്‍ സംഭരിച്ചിട്ടുള്ളത്. മൊത്തം സംഭരണ ശേഷിയുടെ 78 ശതമാനമാണമിത്. 504.92 ദശലക്ഷം ക്യുബിക് മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us