കണ്ണൂര്‍: കടമ്പൂര്‍ ഹൈസ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകന്‍ പി.ജി. സുധിക്കെതിരായ പോക്സോ പരാതി വ്യാജമാണെന്നാണ് പോലീസ് കണ്ടെത്തി. ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ അധ്യാപകരും വിദ്യാര്‍ത്ഥിനിയുടെ മാതാവും ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു.
സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സുധാകരന്‍ മഠത്തില്‍, സഹ അധ്യാപകന്‍ സജി, പി.ടി.എ. പ്രസിഡന്റ് രഞ്ജിത്, പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ മാതാവ് എന്നിവര്‍ക്കെതിരെയാണ് കേസ്. സ്‌കൂള്‍ മാനേജ്മെന്റിനെതിരെ അധ്യാപകന്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ അധ്യാപകനെ വ്യാജ പോക്സോ കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.