തേപ്പുപെട്ടി ഓഫ് ചെയ്യാന്‍ മറന്ന് വീട്ടുകാര്‍ പുറത്തുപോയി; തൃശൂരില്‍ വീടിന് തീ പിടിച്ച് 50,000 രൂപയുടെ നാശനഷ്ടം

അപകടം നടക്കുമ്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നു.

New Update
thrissure news112

തൃശൂര്‍: വടക്കാഞ്ചേരി കരുമത്ര കോളനിയില്‍ വീടിന് തീപിടിച്ചു നാശനഷ്ടം. കരുമത്ര കോളനിയില്‍ താമസിക്കുന്ന മടപ്പാട്ടില്‍ വീട്ടില്‍ കാര്‍ത്യായനിയുടെ വീടിനാണ് തീപിടിച്ചത്. വീട്ടിലെ ടിവിയും തേപ്പുപെട്ടിയും കുറച്ചു വയറിങ്ങും തുണിത്തരങ്ങളും കത്തിനശിച്ചു. ഏകദേശം 50,000 രൂപയുടെ നാശനഷ്ടമുണ്ടായി. 

Advertisment

തേപ്പുപെട്ടി ഓഫ് ചെയ്യാന്‍ മറന്നതാണ് അഗ്നിബാധയ്ക്ക് കാരണം. ഇന്ന് രാവിലെ 11:30നാണ് സംഭവം. അപകടം നടക്കുമ്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നു. കാര്‍ത്യായനിയും മകളും പേരക്കുട്ടികളുമാണ് വീട്ടില്‍ താമസം. 

കാര്‍ത്യായനി ആശുപത്രിയിലായതിനാല്‍ ഇവരെ കാണാന്‍ മകളും പേരക്കുട്ടികളും പോയ സമയത്താണ് വീട്ടില്‍ തീപിടിത്തമുണ്ടായത്. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

Advertisment