Advertisment

വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത ആണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം; മാതാവിന്റെ ആണ്‍സുഹൃത്തുക്കളില്‍ ഒരാള്‍ അറസ്റ്റില്‍; മറ്റ് പ്രതികള്‍ ഒളിവില്‍

അമ്മ വടികൊണ്ടും ആണ്‍സുഹൃത്തുക്കള്‍ കൈക്കൊണ്ടും കുട്ടിയെ മര്‍ദ്ദിക്കുകയയിരുന്നു. കൂടാതെ മദ്യം വായയില്‍ ഒഴിപ്പിച്ചു കുടിപ്പിച്ചതായും പരാതിയിലുണ്ട്

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
38b94baf1fae45f8b

പയ്യന്നൂര്‍: വാടക വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത പതിനഞ്ചുവയസുകാരനായ ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച മാതാവിന്റെ ആണ്‍സുഹൃത്തുക്കളില്‍ ഒരാള്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ മാടക്കാല്‍ സ്വദേശി എം. മുഹമ്മദ് നൗഫലിനെ(20)യാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. 

Advertisment

കഴിഞ്ഞ മാസം മുപ്പതിന് രാത്രി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡിന് സമീപത്തെ വാടകവീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു വാടകവീട്ടില്‍ താമസിക്കുന്ന മുപ്പത്തിയാറുകാരിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്ന മൂന്ന് ആണ്‍സുഹൃത്തുക്കള്‍ക്കുമെതിരെയാണ്  കേസെടുത്തത്. പതിനഞ്ചുവയസുകാരനായ കുട്ടിയുടെ പരാതിയില്‍ ബാലാവകാശ സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. ഇതില്‍ ഒരാള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു.

അമ്മയ്ക്കും അനുജനുമൊപ്പം താമസിക്കുകയാണ് പരാതി പതിനഞ്ചുവയസുകാരന്‍. അമ്മ വടികൊണ്ടും ആണ്‍സുഹൃത്തുക്കള്‍ കൈക്കൊണ്ടും കുട്ടിയെ മര്‍ദ്ദിക്കുകയയിരുന്നു. കൂടാതെ മദ്യം വായയില്‍ ഒഴിപ്പിച്ചു കുടിപ്പിച്ചതായും പരാതിയിലുണ്ട്. ആണ്‍ സുഹൃത്തുക്കളിലൊരാള്‍ കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയതായും ആരോപണമുണ്ട്.

പ്രതികള്‍ സ്ഥിരമായ വീട്ടിലെത്തുന്നതും അമ്മയുടെ ഒത്താശയോടെ മദ്യപിച്ചുകൊണ്ടു മണിക്കൂറുകളോളം ബഹളമുണ്ടാക്കുന്നതും കാരണം പഠിക്കാന്‍ കഴിയാത്ത കുട്ടി ഇത് എതിര്‍ക്കുകയും പ്രതികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ഒളിവില്‍ പോയ മറ്റു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.

Advertisment