New Update
/sathyam/media/media_files/ncnJr7BCSWFKFMMRo0k6.jpg)
കൊല്ലം: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അഞ്ചല്‍ കരുകോണ്‍ ബിസ്മി മന്‍സിലില്‍ ഷാജഹാനാണ് ഭാര്യ അനീസയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം തൂങ്ങി മരിച്ചത്.
Advertisment
ലഹരിക്ക് അടിമയായ ഇയാള്‍ ഭാര്യയുമായി പതിവായി വഴക്കിട്ടിരുന്നു. പതിവു പോലെ വഴക്കിനിടെ പ്രകോപിതനായ ഷാജഹാന്‍ വെട്ടുകത്തി കൊണ്ട് ഭാര്യയുടെ കഴുത്തിലും കൈയിലും വയറ്റിലുമായി വെട്ടി.
തുടര്‍ന്ന് ഇവര്‍ മരിച്ചെന്ന് ഷാജഹാന്‍ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. അനീസയെ നാട്ടുകാര്‍ ഉടന്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us