Advertisment

വീണ് പരിക്കേറ്റ് വീട്ടില്‍ വിശ്രമത്തിലിരുന്ന മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പിതാവിന് 27 വര്‍ഷം കഠിനതടവ്

അതിജീവിതയുടെ പുനരധിവാസത്തിനുള്ള തുക നല്‍കാന്‍ ജില്ല നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.

New Update
23545

ചാലക്കുടി: പതിനൊന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് വിവിധ വകുപ്പുകളിലായി 27 വര്‍ഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി. 

Advertisment

2023 മാര്‍ച്ചിലാണ് സംഭവം. വീണ് പരിക്കേറ്റ് സ്‌കൂളില്‍ പോകാതെ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാള്‍ ലൈംഗികമായി പീടിപ്പിക്കുകയായിരുന്നു. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും നല്‍കിയില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണം. അതിജീവിതയുടെ പുനരധിവാസത്തിനുള്ള തുക നല്‍കാന്‍ ജില്ല നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.

മുന്‍ എസ്.ഐ വി.വി. വിമല്‍, എ.എസ്.ഐ സാജിത, എസ്.സി.പി.ഒ സിദീജ എന്നിവരാണ് കേസ് ന്വേഷിച്ചത്. പ്രോസിക്യൂഷന്‍ നടപടികള്‍ എസ്.സി.പി.ഒ എ.എച്ച്. സുനിത, എ.എസ്.ഐ രമേശ് എന്നിവര്‍ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ബാബുരാജ് ഹാജരായി.

Advertisment