Advertisment

സിനിമാ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ 'സിനിസെന്‍'

മലയാള ചലച്ചിത്ര രംഗത്ത് വിപുലമായ അനുഭവ സമ്പത്തുള്ള പ്രമുഖ നിര്‍മാതാവും വിതരണക്കാരുമായ കൊക്കേര്‍സിന്റെ മേല്‍നോട്ടത്തിലാണ് സിനിസെന്‍ പ്രവര്‍ത്തിക്കുന്നത്

cinizen news

സിനിമാ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ സിനിസെന്‍. സിനിമയ്ക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങള്‍ക്കും അലച്ചിലുകള്‍ക്കും വിരാമമിട്ട് കാര്യങ്ങള്‍ കൂടുതല്‍ സുതാര്യവും സുഗമവുമായി കൈകാര്യം ചെയ്ത് സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മില്‍ കൃത്യമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു സിനിമാ നിര്‍മ്മാതാവോ സിനിമാ പ്രേമിയോ തുടങ്ങി ഏതൊരു വ്യക്തിക്കും അവരുടെ സിനിമാ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ സകല സേവനങ്ങളും പിന്തുണയും നല്‍കാന്‍ സാധിക്കുന്നൊരു ലോകവ്യാപക സിനിമാ സമൂഹമാണ് സിനിസെന്‍ എന്ന പ്ലാറ്റ്‌ഫോം വിഭാവനം ചെയ്യുന്നത്.

Advertisment

ആഗോള സിനിമാ അവസരങ്ങള്‍ ലഭ്യമാകാന്‍ സഹായിക്കുന്ന അനുകാലിക പ്രസക്തിയുള്ളൊരു കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം എന്നതിനേക്കാളുപരി കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രത്യേക ഇവന്റുകളിലും വര്‍ക്ക്‌ഷോപ്പുകളിലും പങ്കെടുക്കാനുള്ള അനുമതിക്കൊപ്പം തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ ലളിതമായി സൃഷ്ടിക്കാനും അവരവരുടെ കഴിവുകളും സൃഷ്ടികളും ലോകവ്യാപകമായി പ്രദര്‍ശിപ്പിക്കാനുള്ള ബ്രഹത്തായ അവസരവുമാണ് സിനിസെന്‍ ഉറപ്പ് നല്‍കുന്നത്. കൂടാതെ സിനിസെന്‍ അഗീകൃതമായ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പ്ലാറ്റ്‌ഫോം വഴി തന്നെ കരാര്‍ പ്രകാരമുള്ള പണം കൃത്യമായി അക്കൗണ്ടില്‍ ലഭിക്കുമെന്ന മറ്റൊരു സവിശേഷതയുമുണ്ട്. 

മലയാള ചലച്ചിത്ര രംഗത്ത് വിപുലമായ അനുഭവ സമ്പത്തുള്ള പ്രമുഖ നിര്‍മാതാവും വിതരണക്കാരുമായ കൊക്കേര്‍സിന്റെ മേല്‍നോട്ടത്തിലാണ് സിനിസെന്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ചലച്ചിത്ര രംഗത്ത് പുതുതായി രംഗപ്രവേശനം ചെയ്യുന്നവര്‍ക്കാവശ്യമായ ഉള്‍ക്കാഴ്ചയും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കാന്‍ സിനിസെന്നിന് കഴിയുമെന്ന് നിസംശയം പറയാം. പ്ലാറ്റ്ഫോമിനെക്കുറിച്ച് കൂടുതലറിയാന്‍ www.cinizen.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

 

Advertisment