New Update
/sathyam/media/media_files/v1lkxxNN7f0aJX8enf9M.png)
പാരിപ്പള്ളി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കല്ലുവാതുക്കല്‍ നടയ്ക്കല്‍ മേലേകുളങ്ങര അമലാ(23)ണ് അറസ്റ്റിലായത്. പാരിപ്പള്ളി പോലീസാണ് പ്രതിയെ പിടികൂടിയത്.
Advertisment
പെണ്‍കുട്ടി പഠിക്കുന്ന ട്യൂഷന്‍ സെന്ററിന് സമീപത്ത് വന്ന് പ്രതി സൗഹൃദം സ്ഥാപിച്ച് പരവൂരിലെ ആളില്ലാതെ അടച്ചിട്ടിരുന്ന ഒരു വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് പ്രതി ഭീഷണിപ്പെടുത്തിയതോടെ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.
പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തില്‍ എസ്.ഐ രാമചന്ദ്രന്‍, എ.എസ്.ഐ ജയന്‍, സി.പി.ഒ. മഞ്ചു പുഷ്പാംഗദന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us