Advertisment

പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ട്രെയിനി അറസ്റ്റില്‍

ചൈല്‍ഡ് ലൈന്‍ മുഖാന്തിരം പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയുമായിരുന്നു.

46889

മണിമല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മണിമല കറിക്കാട്ടൂര്‍ കൊന്നക്കുളം ഭാഗത്ത് കളിയാനില്‍ വീട്ടില്‍ സിറില്‍ സിബി(22)യെയാണ് അറസ്റ്റ് ചെയ്തത്. 

പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ട്രെയിനിയായിരുന്ന ഇയാള്‍ അപമര്യാദയായി പെരുമാറിയ വിവരം കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി തുറന്നു പറയുകയും ചൈല്‍ഡ് ലൈന്‍ മുഖാന്തിരം പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.



Advertisment