/sathyam/media/media_files/UQgfVwa72yp0FyodgBJ8.png)
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയത് പണം തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. കൊല്ലം ഇരവിപുരം പുത്തന്‍നട നഗര്‍-21 നിള ഭവനില്‍ ഷീജ മൈക്കിളാ(55)ണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്നു ശക്തികുളങ്ങര പോലീസാണ് പ്രതിയെ പിടികൂടിയത്. കൂട്ടുപ്രതിയായ അഭിലാല്‍ രാജു ഒളിവിലാണ്. ലക്ഷക്കണക്കിന് രൂപ ഇവര്‍ കബളിപ്പിച്ചെടുത്തതായി പോലീസ് പറഞ്ഞു.
പ്രതികള്‍ ഇസ്രായേലില്‍ ജോളി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. വിസ നടപടികള്‍ക്കും മറ്റുമായി ഏഴരലക്ഷം രൂപയാണ് ആളുകളില്‍നിന്ന് ഇടാക്കിയത്. എന്നാല്‍, വിസ ലഭിക്കാതെ വന്നതോടെ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ ശക്തികുളങ്ങര സ്വദേശികള്‍ പോലിസ് പരാതി നല്‍കുകയായിരുന്നു.
ചവറ, ഇരവിപുരം, അഞ്ചാലുംമൂട് എന്നിവിടങ്ങളിലും തട്ടിപ്പിനിരയായവര്‍ പ്രതികള്‍ക്കെതിരെ പരാതി നല്‍കി. കൊല്ലം സിറ്റി പോലിസ് കമ്മിഷണര്‍ മെറിന്‍ ജോസഫിന്റെ നിര്‍ദേശപ്രകാരം ശക്തി കുളങ്ങര എസ്.ഐ ആശ ഐ.വി, ചവറ എസ്.ഐ ഹാരിസ്, ശക്തികുളങ്ങര എ.എസ്.സി.പി.ഒ ജയകുമാരി, ഇരവിപുരം സി.പി.ഒ സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us