/sathyam/media/media_files/PUOwls9JDCAhYL9wM7Pn.png)
പറവൂര്‍: ഗോതുരുത്ത് കടല്‍വാതുരുത്തില്‍ കാര്‍ പുഴയില്‍ മറിഞ്ഞ് ഡോക്ടര്‍മാര്‍ മരിക്കാനിടയായ കാരണം അശ്രദ്ധമായ ഡ്രൈവിങ്ങാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സ്ഥലത്തെ ദിശാബോര്‍ഡുകളും ഗൂഗിള്‍ മാപ്പും ശ്രദ്ധിക്കാതെ അശ്രദ്ധമായി വാഹനം ഓടിച്ചതും അപകടത്തിന് കാരണമായി.
സംഘത്തിലുണ്ടായിരുന്ന രക്ഷപ്പെട്ട യുവതി പോലീസിനു നല്‍കിയ മൊഴി തെറ്റാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ദേശീയപാതയിലൂടെ വന്ന കാര്‍ ലേബര്‍ കവലയില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് കടല്‍വാതുരുത്തില്‍ എത്തിയെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്.
ചേന്ദമംഗലം-വടക്കുംപുറം-ഗോതുരുത്ത് വഴിയാണ് ഇവര്‍ കടല്‍വാതുരുത്തില്‍ എത്തിയത്. ഹോളിക്രോസ് കവലയില്‍നിന്ന് ഇടത്തോട്ട് പോകാതെ നേരെ കടല്‍വാതുരുത്ത് കടവിലെ റോഡിലേക്ക് കയറുകയായിരുന്നു. യുവതിക്കും വാഹനം ഓടിച്ച ഡോ. അദ്വൈതിനും വഴി കൃത്യമായി അറിയില്ലായിരുന്നു.
ശനിയാഴ്ച രാത്രി ഗോതുരുത്ത് പുഴയില്‍ കടല്‍വാതുരുത്ത് കടവിലായിരുന്നു അപകടം. എ.ആര്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ മതിലകം പാമ്പിനേഴത്ത് ഒഫൂര്‍-ഹഫ്‌സ ദമ്പതികളുടെ മകന്‍ ഡോ. അജ്മല്‍ ആസിഫ് (28), കൊല്ലം മയ്യനാട് തട്ടാമല തുണ്ടിയില്‍ ഡോ. അദ്വൈത് (28) എന്നിവരാണ് മരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us