Advertisment

ആലപ്പുഴയില്‍ നിര്‍മാണം നടക്കുന്ന വീട്ടില്‍ മോഷണം; നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

arrest news 34

ആലപ്പുഴ: നഗരത്തില്‍ വീട് പണി നടക്കുന്ന കോമ്പൗണ്ടില്‍നിന്ന് അലുമിനിയം ഷീറ്റുകളും ഇരുമ്പ് കമ്പികളും മറ്റും മോഷ്ടിച്ച മൂന്ന് നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. 

തമിഴ്‌നാട് രാമനാഥപുരം സ്വേദശികളായ കൃഷ്ണമ്മ (30), മഹാലക്ഷ്മി (20), വെണ്ണില (18) എന്നിവരാണ് പിടിയിലായത്. 13ന് ഉച്ചയ്ക്കാണ് സംഭവം. ആലപ്പുഴയില്‍ പാലസ് വാര്‍ഡിലെ വീട് പണി നടക്കുന്ന സ്ഥലത്ത് നിന്ന് യുവതികള്‍ ചേര്‍ന്ന് 10,000 രൂപ വില വരുന്ന ടിന്‍ ഷീറ്റുകളും അലുമിനിയം റോള്‍, ഇരുമ്പ് ഷീറ്റ്, ഇരുമ്പ് കമ്പികള്‍ എന്നിവയും മോഷ്ടിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Advertisment