കട്ടപ്പന: മൂന്നു വയസുകാരിയുടെ അന്നനാളത്തിന് മുകളില്‍ കുടുങ്ങിയ ലോക്കറ്റ് പുറത്തെടുത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മൂന്നു വയസുകാരിയുടെ അന്നനാളത്തിന് മുകളിലാണ് ലോക്കറ്റ് കുടുങ്ങിയത്.
ബാഗിലെ സിബ്ബിലെ ലോക്കറ്റ് എടുത്ത് കളിക്കുന്നതിനിടെ ലോക്കറ്റ് കുട്ടി വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.
ഗ്യാസ്‌ട്രോ എന്‍ഡ്രോളജിസ്റ്റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ്, അനസ്‌തെറ്റിസ്റ്റുമാരായ ഡോ. സേവ്യര്‍ ജോണ്‍, ഡോ. റോണി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ലോക്കറ്റ് പുറത്തെടുക്കുകയായിരുന്നു.