Advertisment

കുഞ്ഞുങ്ങളെ കൊണ്ട് പോകരുതെന്നാണ് കരുതിയത്, മറ്റുള്ളവരുടെ ആട്ടും തുപ്പും കേട്ട് അവര്‍ ജീവിക്കണ്ട, ജീവിച്ചിരുന്നപ്പോള്‍ ആരും സഹായിച്ചില്ല, മരണത്തിന് ആരും ഉത്തരവാദിയല്ല; ദമ്പതികളുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

ഇവര്‍ ജീവനൊടുക്കിയതിന് പിന്നാലെ ഓണ്‍ലൈന്‍ വായ്പാക്കാരുടെ ഭീഷണിസന്ദേശങ്ങള്‍ ബന്ധുക്കള്‍ക്കും ലഭിക്കുകയായിരുന്നു.

nijo shilpa news

കൊച്ചി: കടമക്കുടിയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും  കടത്തിന് മേല്‍ കടമായതിനാല്‍ ജീവിതം മടുത്തെന്നും നിജോയും ശില്‍പയും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. 

Advertisment

'' മരണത്തിന് ആരും ഉത്തരവാദിയല്ല. കടത്തിന് മേല്‍ കടമായതിനാല്‍ ജീവിതം മടുത്തു. കുഞ്ഞുങ്ങളെ കൊണ്ട് പോകരുതെന്നാണ് കരുതിയത്. മറ്റുള്ളവരുടെ ആട്ടും തുപ്പും  കേട്ട് അവര്‍ ജീവിക്കണ്ട. ജീവിച്ചിരുന്നപ്പോള്‍ ആരും സഹായിച്ചില്ല. മരണത്തിന് ആരും ഉത്തരവാദിയല്ല'' എന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. 

നിജോ ജോണ്‍, ഭാര്യ ശില്‍പ എന്നിവരെ തൂങ്ങിമരിച്ച നിലയിലും മക്കളായ എബല്‍, ആരോണ്‍ എന്നിവരെ വിഷം കഴിച്ച് മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്. ആദ്യം മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. 

ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാന്‍ സഹപ്രവര്‍ത്തകന്‍ നിജോയെ ഫോണില്‍ വിളിച്ച് കിട്ടിയില്ല. തുടര്‍ന്ന് വീടിന് തൊട്ടടുത്ത് താമസിക്കുന്ന മാതാവിനെ വിളിക്കുകയായിരുന്നു. മാതാവും  സഹോദരനും ചെന്നുനോക്കുമ്പോള്‍ ദമ്പതികളെ മരിച്ച നിലയില്‍ കാണുകയായിരുന്നു. 

ഇവര്‍ ജീവനൊടുക്കിയതിന് പിന്നാലെ ഓണ്‍ലൈന്‍ വായ്പാക്കാരുടെ ഭീഷണിസന്ദേശങ്ങള്‍ ബന്ധുക്കള്‍ക്കും ലഭിക്കുകയായിരുന്നു. ദമ്പതികള്‍ ഉപയോഗിച്ച ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. 

മരിച്ച ശില്‍പ്പ ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് 9000 രൂപ വായ്പ എടുത്തിരുന്നെന്നും എത്രയും പെട്ടെന്ന് തിരിച്ചടയ്ക്കണമെന്നായിരുന്നു സന്ദേശം. ഒപ്പം മോര്‍ഫ് ചെയ്ത ചിത്രങ്ങളും അയച്ചിരുന്നു. പണം തിരിച്ചടച്ചില്ലെങ്കില്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു സന്ദേശം. ഉടന്‍ തന്നെ ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

Advertisment