Advertisment

തെരുവുനായയെ പീഡിപ്പിച്ചു, വീഡിയോ വൈറല്‍; പ്രതിക്കെതിരെ കേസ്

മൃഗാവകാശ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

dog

ന്യൂഡല്‍ഹി: ആളില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി തെരുവുനായയെ പീഡിപ്പിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് പ്രതിക്കെതിരെ കേസെടുത്തു. മൃഗാവകാശ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും തെരുവ് നായയെ പീഡിപ്പിക്കുന്ന വീഡിയോ പകര്‍ത്തിയിട്ടുണ്ടെന്നും എന്‍.ജി.ഒ. നല്‍കിയ പരാതിയിലുണ്ട്. 

പ്രതിക്കെതിരെ ഇതുപോലെ നിരവധി പരാതികള്‍ കിട്ടുകയും വീഡിയോ ഉള്‍പ്പെടെയുള്ള എല്ലാ വിശദാംശങ്ങളുമായി പോലീസില്‍ പരാതി നല്‍കുകയായിരുന്നെന്നും പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന എന്‍.ജി.ഒയുടെ സന്നദ്ധപ്രവര്‍ത്തകന്‍ പറഞ്ഞു.

Advertisment