ഓച്ചിറ കെട്ടുത്സവ ആഘോഷത്തിനിടയില്‍ എം.ഡി.എ. കച്ചവടം; യുവാവ് പിടിയില്‍

എം.ഡി.എം.എ.  കൈമാറാനായി ഉപഭോക്താവിനെ കാത്ത് നില്‍ക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. 

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
455

കൊല്ലം: ഓച്ചിറ കെട്ടുത്സവ ആഘോഷത്തിനിടയില്‍ എം.ഡി.എം.എ. കൈവശംവച്ചു കച്ചവടം നടത്തി വന്ന യുവാവ് പിടിയില്‍. ഓച്ചിറ, വലിയ കുളങ്ങര സ്വദേശി സഞ്ജയാണ് അറസ്റ്റിലായത്. 
 ജനത്തിരക്കേറിയ സമയത്ത് ഓച്ചിറ പരബ്രഹ്മ ആഡിറ്റോറിയത്തിനു പിന്നില്‍ എം.ഡി.എം.എ.  കൈമാറാനായി ഉപഭോക്താവിനെ കാത്ത് നില്‍ക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. 

Advertisment

4.637 ഗ്രാം എം.ഡി.എം.എ, മയക്കുമരുന്ന് തൂക്കുന്നതിനുള്ള ഡിജിറ്റല്‍ ത്രാസ് എന്നിവയും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. കരുനാഗപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കരുനാഗപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസര്‍ എബിമോന്‍ കെ. വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, അഖില്‍ ആര്‍, അന്‍ഷാദ് എസ്, ശ്രീകുമാര്‍ എസ്, ഡ്രൈവര്‍ പി.എം. മന്‍സൂര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment