കഴക്കൂട്ടം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ തമിഴ്‌നാട് സ്വദേശി പിടിയില്‍. വില്ലുപുരം മെയിന്റോഡ് മിഡിയന്നൂരില്‍ സൗന്ദര്‍രാജാ(23)ണ് അറസ്റ്റിലായത്. വില്ലുപുരത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയെത്തുടര്‍ന്ന് കഴക്കൂട്ടം എസ്.എച്ച്.ഒ. ജി. അജിത് കുമാര്‍, എസ്.ഐമാരായ ജെ.എസ്. മിഥുന്‍, ശരത് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.