തിരുവനന്തപുരം: കാട്ടാക്കട മുഴുവന്‍കോട്ടിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് സ്‌കൂട്ടറുകളും ബുള്ളറ്റും മണ്ണിനിടിയില്‍പ്പെട്ടു. മുഴുവന്‍ കോട്ടില്‍ അനീഷിന്റെ വീട്ടിലാണ് മണ്ണിടിച്ചിലായത്. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു അപകടം. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി.
അയല്‍വാസിയുടെ പറമ്പിലെ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. വീടിന് മുകളിലേക്ക് മണ്ണ് വീഴാത്തത് കൊണ്ട് വന്‍ അപകടം ഒഴിവായി. എന്നാല്‍, മണ്ണിടിഞ്ഞ ഭാഗത്ത് വേരുകള്‍ പുറത്തായ നിലയില്‍ വലിയ മരങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അപകടഭീഷണി നിലനില്‍ക്കുകയാണെന്ന് വീട്ടുകാര്‍ പറഞ്ഞു.