Advertisment

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ:  ബിഹാര്‍ സ്വദേശിയായ പത്തൊമ്പതുകാരനെ  ചോദ്യം ചെയ്ത് പോലീസ്

യുവാവിന് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

New Update
6667778

ന്യൂഡല്‍ഹി: സിനിമാതാരം രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശിയായ പത്തൊമ്പതുകാരനെ പോലീസ് ചോദ്യം ചെയ്തു.  

ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ഡൗണ്‍ലോഡ് ചെയ്തതെന്ന് 19കാരന്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. എന്നാല്‍,  യുവാവാണ് ആദ്യം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വീഡിയോ അപ്ലോഡ് ചെയ്തതാണെന്നാണ് പോലീസിന്റെ സംശയം. പിന്നീട് ഇത് മറ്റ് പ്ലാറ്റ്ഫോമുകളിലേക്കും വ്യാപകമായി ഷെയര്‍ ചെയ്യുകയായിരുന്നു. യുവാവിന് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

നടിയുടെ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് നവംബര്‍ 10നാണ് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.

Advertisment