New Update
/sathyam/media/media_files/pzjsdfnQ8y4BRSt4mMkh.jpg)
കൊച്ചി: ഭര്‍ത്താവിനെ സ്‌റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചെന്ന് നോര്‍ത്ത് സി.ഐക്കെതിരെ പരാതിയുമായി യുവതി. കൊച്ചിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ 37കാരിയാണ് സി.ഐക്കെതിരെ പരാതി നല്‍കിയത്.
Advertisment
തങ്ങള്‍ താമസിക്കുന്ന വാടകവീടിന്റെ ഉടമ ഭര്‍ത്താവിനെതിരെ ലൈംഗിക ആരോപണങ്ങള്‍ വ്യാജമായി 
പ്രചരിപ്പിച്ചെന്നും അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചെന്നും യുവതി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം ഇവരെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. 
തുടര്‍ന്ന് സി.ഐ ഭര്‍ത്താവിനെ മുറിയിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ചെന്നാണ് പരാതിയിലുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും പരാതിയിലുണ്ട്. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us