Advertisment

കഞ്ചാവ് കേസ് പ്രതിയെ തേടിയെത്തിയപ്പോള്‍ വടിവാളുകൊണ്ട് ആക്രമണം; തിരുവല്ലയില്‍ എക്‌സൈസ് ഇന്‍സ്‌പെകട്ര്‍ക്ക് വെട്ടേറ്റു

സംഭവത്തില്‍ ഷിബു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

New Update
5656555

പത്തനംതിട്ട: തിരുവല്ലയില്‍ എക്‌സൈസ് ഇന്‍സ്‌പെകട്ര്‍ക്ക് വെട്ടേറ്റു. ബിജു വര്‍ഗീസ് എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ ഷിബു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

Advertisment

കഞ്ചാവ് കേസ് അന്വേഷിച്ച് ചെന്നപ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം തിരുവല്ലയില്‍നിന്ന് എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയിരുന്നു. കഞ്ചാവുമായി പിടിയിലായ പ്രതിയില്‍നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ കഞ്ചാവ് കഞ്ചാവ് വിതരണം ചെയ്തയാളുടെ വീട്ടില്‍ ഉദ്യോഗസ്ഥരെത്തി. 

എന്നാല്‍, ഇവിടെയെത്തിയ ഉദ്യോഗസ്ഥരെ വീട്ടുടമ വടിവാള്‍കൊണ്ട് പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവല്ല പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. 

 

Advertisment