രോഗിയെ കൊണ്ടുവരാന്‍ പോയ ആബുലന്‍സ് പിക്കപ്പിലിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിടെ എതിരെ വന്ന പിക്കപ്പില്‍ ഇടിക്കുകയായിരുന്നു.

New Update
2222

കൊല്ലം: കൊല്ലം ചിതറയില്‍ ആബുലന്‍സ് പിക്കപ്പിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. ആബുലന്‍സ് ഡ്രൈവര്‍ കടയ്ക്കല്‍ മുക്കുന്നം സ്വദേശി മുനീറിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ചിതറ പാങ്ങോട് റോഡില്‍ കല്ലുവെട്ടാന്‍ കുഴിക്ക് സമീപത്തായിരുന്നു അപകടം.

Advertisment

ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിടെ എതിരെ വന്ന പിക്കപ്പില്‍ ഇടിക്കുകയായിരുന്നു. മുനീറിനെ ആദ്യം കടക്കല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന്, പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

Advertisment