New Update
/sathyam/media/media_files/qasPqAaN4tHECSUlhWUR.jpg)
കൊട്ടാരക്കര: പുത്തൂരില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മൈലം ഇഞ്ചക്കാട് ഒറ്റപ്പാവിള വീട്ടില്‍ വില്‍സന്‍ ഡാനിയേലാ(31)ണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ വില്‍സന്റെ ശരീരത്തിലൂടെ ബസിന്റെ ടയറുകള്‍ കയറിയിറങ്ങുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
Advertisment
ഇന്നലെ വൈകുന്നേരം അഞ്ചിന് പാങ്ങോട് പാലമുക്കിലായിരുന്നു അപകടം നടന്നത്. കരുനാഗപ്പള്ളിയില്‍നിന്നു കൊട്ടാരക്കരയ്ക്കു വരികയായിരുന്ന ശ്രീഭദ്ര എന്ന സ്വകാര്യ ബസ് വില്‍സണ്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us