Advertisment

വധശിക്ഷ പ്രാകൃതമാണ്, വികാരങ്ങളല്ല, വിവേകമാണ് നയിക്കേണ്ടത്, പ്രതികളെ തീറ്റിപ്പോറ്റാന്‍ പാടില്ല, കൊന്നുകളയണം എന്നാക്രോശിക്കുന്നവരോട് സഹതപിക്കുന്നു; ആലുവ വിധിയില്‍ പ്രതികരിച്ച് അഡ്വ. ശ്രീജിത്ത് പെരുമന

പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ മനുഷ്യരെ കൊല്ലുന്നതിനോട് ശക്തമായ വിയോജിപ്പുണ്ടെന്നും വധശിക്ഷ തന്നെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

New Update
6778888

കൊച്ചി: വധശിക്ഷ പ്രാകൃതമാണ്. വികാരങ്ങളല്ല, വിവേകമാണ് നയിക്കേണ്ടതെന്ന് അഡ്വ. ശ്രീജിത്ത് പെരുമന. ആലുവയില്‍ ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഇതരസംസ്ഥാനത്തൊഴിലാളിയായ അസ്ഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി വന്ന സാഹചര്യത്തിലായിരുന്നു ശ്രീജിത്ത് ഫെയ്‌സ് ബുക്ക് പോസറ്റിലൂടെ പ്രതികരിച്ചത്. 

Advertisment

പ്രതികളെ തീറ്റിപ്പോറ്റാന്‍ പാടില്ല, കൊന്നുകളയണം എന്നാക്രോശിക്കുന്നവരോട് സഹതപിക്കുന്നു. പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ മനുഷ്യരെ കൊല്ലുന്നതിനോട് ശക്തമായ വിയോജിപ്പുണ്ടെന്നും വധശിക്ഷ തന്നെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ്ബുക് പോസ്റ്റ്:

''ബലാത്സംഗ കുറ്റത്തിന് വധ ശിക്ഷ വേണം എന്ന വാദത്തിന് ഇന്ത്യന്‍ പീനല്‍ കോഡിനോളം തന്നെ പഴക്കമുണ്ട്. പീനല്‍ കോഡിന്റെ സൃഷ്ടാവായ മെക്കാളെ തന്നെ അതിനു നല്‍കിയ മറുപടി ചരിത്ര രേഖകളിലുണ്ട്. സാഹചര്യങ്ങളെ വളരെയേറെ ആശ്രയിക്കുന്ന ഒന്നാണ് ബലാത്സംഗം പോലൊരു കുറ്റ കൃത്യം. അത്തരം കുറ്റ കൃത്യത്തിനു വധ ശിക്ഷ നല്‍കിയാല്‍ ഇരയെ വകവരുത്തി തെളിവ് നശിപ്പിക്കാനാകും കുറ്റവാളിയുടെ സഹജമായ വാസന. ''കുറഞ്ഞ പക്ഷം ഇരയുടെ ജീവനെങ്കിലും എനിക്ക് സംരക്ഷിക്കാന്‍ കഴിഞ്ഞേക്കും'' എന്നാണ് ആ വിമര്‍ശനത്തിനു മെക്കാളെ നല്‍കിയ മറുപടി.

ബലാത്സംഗത്തിനെതിരെ അതിവൈകാരികമായി പ്രതിഷേധിക്കുന്നവരില്‍ പോലും സമയവും സന്ദര്‍ഭവും ലഭിക്കാത്ത പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകള്‍ ഉറങ്ങികിടക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യം ഓര്‍മ്മിക്കണം. അതിവൈകാരികതയല്ല വേണ്ടത്. വിവേകത്തോടെ സമൂഹത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂടത്തെക്കൊണ്ട് ചെയ്യിപ്പിക്കുകയാണ് വേണ്ടത്. ലൈംഗിക വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടത്. പ്രതികളെ മരണം വരെ പരോളില്ലാതെ ജയിലില്‍ അടയ്ക്കുകയാണ് വേണ്ടത്.

നാല് പ്രതികളെ തൂക്കിലേറ്ററിയാലോ, തലവെട്ടിയാലൊന്നും നൂറ്റിമുപ്പതു കോടിക്കുള്ളിലെ റേപ്പിസ്റ്റുകളെ നിയന്ത്രിക്കാന്‍ സാധിക്കില്ല. മെഴുകുതിരി റാലികള്‍ക്കുമപ്പുറം ലൈംഗിക കാര്യത്തില്‍ സമൂലമായ ഒരു വിപ്ലവം രാജ്യത്ത് നടക്കേണ്ടിയിരിക്കുന്നു. ലൈംഗികതയില്‍ അക്കാദമിക് താത്പര്യത്തോടെ പോലും തൊടാന്‍ ഭരണകൂടങ്ങളുടെ സദാചാരം ഭയപ്പെടുന്നു. ലോകത്തിലെ ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമാണ് നമ്മുടേത് അതിലെ പുതുതലമുറയെ എങ്കിലും ലൈംഗികതയും, സാമൂഹിക-മാനുഷിക മൂല്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് അവബോധമുള്ളവരാക്കിയാല്‍ പത്ത് മനുഷ്യരുടെ തലവെട്ടുന്നതിനേക്കാള്‍ എളുപ്പത്തില്‍ ലോകത്തിലെ ഏറ്റവും ഹീനമായ ഈ പ്രവൃത്തിയില്‍ നിന്നും മനുഷ്യരെ പിന്തിപ്പിക്കാം.

'ബലാല്‍ത്സംഗ ഇര മരിക്കേണ്ടവളാണ്' എന്ന ബോധത്തിലാണ് ഇപ്പോഴും നമ്മുടെ സമൂഹം എന്നതുതന്നെ നമ്മുടെ ലൈംഗിക അരാചകത്വത്തെ സാക്ഷ്യപ്പെടുത്തുന്നു. കുറ്റവാളിയെ ഇല്ലാതാക്കുന്നതിലൂടെ കുറ്റകൃത്യം ജനിക്കുന്ന സാഹചര്യം ഇല്ലാതാകുന്നില്ലല്ലോ. ഇത്തരത്തില്‍ ഭരണകൂടം ഇരയ്ക്കു വേണ്ടി പ്രതികാരം ചെയുന്ന രീതി ഒരു പരിഷ്‌കൃത സമൂഹത്തിനു യോജിക്കുന്നതാണോ എന്നാണ് ഇനിയും നാം ചിന്തിക്കേണ്ടത്? ഏതൊരു മനുഷ്യനും സമൂഹത്തില്‍ നിന്നും സഹായമഭ്യര്‍ഥിക്കാന്‍ അവകാശമുണ്ട്. കൊലപാതക കുറ്റക്കാര്‍ക്കുള്‍പ്പെടെ. എന്റെ നികുതിപ്പണം കൊണ്ട് പ്രതികളെ തീറ്റിപ്പോറ്റാന്‍ പാടില്ല കൊന്നുകളയണം എന്നാക്രോശിക്കുന്നവരോട് സഹതപിക്കുന്നു. പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ മനുഷ്യരെ കൊല്ലുന്നതിനോട് ശക്തമായ വിയോജിപ്പ്. ടഠഛജ ഉഋഅഠഒ ജഋചഅഘഠഥ. വധശിക്ഷ നിരോധിക്കുക...'' 

 

Advertisment