കലോത്സവം കാണാനെത്തി കുളത്തില്‍ കുളിക്കാനിറങ്ങി; ശാസ്താംകോട്ടയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കടമ്പനാട് ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

New Update
45688

കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട മാഞ്ഞാലി സ്വദേശി അഭിനന്ദാണ് മരിച്ചത്. ശാസ്താംകോട്ട ഉപജില്ലാ കലോത്സവം കാണാനെത്തിയ അഭിനന്ദ് കലോത്സവം നടക്കുന്ന സ്‌കൂളിനടുത്ത് കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. 
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. കടമ്പനാട് ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.  

Advertisment

Advertisment