കൊല്ലത്ത് വീട്ടില്‍ സൂക്ഷിച്ച ലക്ഷങ്ങള്‍ വിലയുള്ള പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു; കടത്തികൊണ്ടു വരുന്നത് തമിഴ്‌നാട്ടില്‍നിന്ന് പച്ചക്കറി വണ്ടികളില്‍

ഹോള്‍സെയില്‍ വില്‍പ്പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി വണ്ടികളിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ട് വന്നത്

New Update
2244

കൊല്ലം: കൊല്ലത്ത് ലക്ഷങ്ങള്‍ വിലയുള്ള പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. നാല്‍പത് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 880 കിലോ പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. കിളികൊല്ലൂര്‍ മുറിയില്‍ ഷാജഹാന്‍(42) വാടകയ്ക്ക് താമസിച്ച വീട്ടിലായിരുന്നു പരിശോധന.  പുന്തലത്താഴം, അയത്തില്‍, കിളികൊല്ലൂര്‍ ഭാഗങ്ങളില്‍ ഹോള്‍സെയില്‍ വില്‍പ്പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി വണ്ടികളിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ട് വന്നത്

Advertisment

കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ ബിജുമോന്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പോലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു ബി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രഘു കെ.ജി, പ്രിവന്റീവ് ഓഫീസര്‍ പ്രസാദ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത്, ജൂലിയന്‍ ക്രൂസ് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സ്‌നേഹ സാബു, ഡ്രൈവര്‍ സുഭാഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. 

Advertisment