കുണ്ടറയില്‍ റോഡില്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍

ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും ഒരു ബാഗും സമീപത്ത് നിന്ന് കണ്ടെത്തി.

New Update
5555

കൊല്ലം: കുണ്ടറയില്‍ യുവതിയെ റോഡില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ പടപ്പാക്കര സ്വദേശി സൂര്യ(23)യാണ് മരിച്ചത്. ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും ഒരു ബാഗും സമീപത്ത് നിന്ന് കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നിന് കുണ്ടറ പേരയംചിറ ഭാഗത്താണ് സംഭവം.

Advertisment

സംഭവം ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചു. പേരയത്തെ കടയില്‍ നിന്ന് ടിന്നര്‍ വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 1056)

Advertisment