Advertisment

മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ  കാറിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

ഗുരുതര പരിക്കേറ്റ മകള്‍ അര്‍പ്പിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

New Update
787888

തിരുവനന്തപുരം: മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച അധ്യാപിക കാറിടിച്ച് മരിച്ചു. പുഴനാട് ലയോള സ്‌കൂളിലെ അധ്യാപിക അഭിരാമി(33) യാണ് മരിച്ചത്.

ഗുരുതര പരിക്കേറ്റ മകള്‍ അര്‍പ്പിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10നായിരുന്നു സംഭവം. 10 വയസുള്ള മകള്‍ അര്‍പ്പിതയ്ക്കൊപ്പം സ്‌കൂളിലേക്ക് വരികയായിരുന്നു അഭിരാമി. ഇതിനിടെയാണ് കള്ളിക്കാട് ഭാഗത്തു നിന്നും അമിത വേഗതയിലെത്തിയ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Advertisment