കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു. ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇന്ദിര നഗര്‍ ശിശിരത്തില്‍ കെ.വി. പ്രശാന്താ(52) ണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. വാര്‍ഡില്‍ നിന്ന് നഗരസഭ ഓഫീസിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കോണ്‍ഗ്രസ് പ്രതിനിധിയായാണ് പ്രശാന്ത് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.